ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും നീതി ഉറപ്പാക്കുന്ന ഒരു ജഡ്ജി
ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും നീതി ഉറപ്പാക്കുന്ന ഒരു ജഡ്ജി: ഫോർട്ട് ബെൻഡ് കൗണ്ടി എന്തുക്കൊണ്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേലിനൊപ്പം നിൽക്കണം? നീതിപീഠത്തിൽ ഇരിക്കുമ്പോൾ സാധാരണക്കാരന്റെ വേദനയും ജീവിത യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ ഒരു ജഡ്ജിക്ക് സ്വന്തം ജീവിതാനുഭവങ്ങളോളം വലിയ മറ്റൊരു യോഗ്യതയില്ല. നിയമപുസ്തകങ്ങളിലെ വാചകങ്ങൾക്കപ്പുറം, കോടതിമുറിയിലെത്തുന്ന ഓരോ മനുഷ്യന്റെയും അവസ്ഥ ഹൃദയം കൊണ്ട് തൊട്ടറിയുന്ന ഒരാളാണ് ഫോർട്ട് ബെൻഡ് കൗണ്ടി 240-ാമത് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ. കേവലം സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് ആത്മാർത്ഥമായ dedication-ഓടെ ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം കഴിഞ്ഞ വർഷങ്ങളിൽ ആ ബെഞ്ചിലിരുന്നത്. വരുന്ന നവംബർ 3-ന് നടക്കുന്ന ജനറൽ ഇലക്ഷനിൽ വീണ്ടും ജനവിധി തേടുമ്പോൾ, അദ്ദേഹത്തിന് നമ്മുടെ unconditional support നൽകേണ്ടത് ഫോർട്ട് ബെൻഡ് കൗണ്ടിയുടെ നീതിവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. കഷ്ടപ്പാടുകളിൽ നിന്ന് പൊരുതിക്കയറിയ അസാധാരണ ജീവിതം കേരളത്തിലെ കാസർകോട്ടെ ഒരു സാധാരണ ഗ്രാമത്തിൽ, കടുത്ത ദാരിദ്ര്യത്തോടും ജീവിതപ്രതിസന്ധികളോടും പൊരുതിയാണ് സ...