Ideological shifts in Republican party
നമ്മൾ പലപ്പോഴും അമേരിക്കൻ രാഷ്ട്രീയത്തെ വെറുമൊരു ഡെമോക്രാറ്റ് വേഴ്സസ് റിപ്പബ്ലിക്കൻ പോരാട്ടമായിട്ടാണ് കാണാറുള്ളത്. എന്നാൽ അതിനേക്കാൾ സങ്കീർണ്ണവും ആഴമേറിയതുമായ ചില മാറ്റങ്ങൾ, അല്ലെങ്കിൽ Ideological shifts, പാർട്ടികൾക്കുള്ളിൽ തന്നെ നടക്കുന്നുണ്ട്. അമേരിക്കൻ ഭൗമരാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ ടെക്സാസിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന ഒരു പുതിയ ഇലക്ടറേറ്റ് റിപ്പോർട്ട് വിശകലനം ചെയ്യുമ്പോൾ ഇത് വളരെ വ്യക്തമാകും.
മെയ് 26-ന് നടക്കാൻ പോകുന്ന ടെക്സസ് സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പ് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരമല്ല. ഇത് പാർട്ടിയുടെ ഭാവി നിശ്ചയിക്കുന്ന ഒരു പോരാട്ടമാണ്, അല്ലെങ്കിൽ ഒരു Strategic battleground ആണ്.
ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് വോട്ടർമാരുടെ ഘടനയാണ്. Remington Research Group-ന്റെ ഡാറ്റ പ്രകാരം, ഈ റൺഓഫ് ഇലക്ടറേറ്റിൽ വോട്ട് ചെയ്യാൻ എത്തുന്നവരിൽ 62 ശതമാനവും സ്വയം വിശേഷിപ്പിക്കുന്നത് 'Very Conservative' അല്ലെങ്കിൽ തീവ്ര യാഥാസ്ഥിതികർ എന്നാണ്. മിതവാദികൾ, അതായത് Modarates / Liberals വെറും 9 ശതമാനം മാത്രമാണ്.
ഈ ഒരു കണക്ക് നിലവിലെ സെനറ്ററായ ജോൺ കോർണിന് വലിയൊരു Mathematical challenge ആണ് ഉയർത്തുന്നത്. കാരണം, ഈ 62 ശതമാനം വരുന്ന കൺസർവേറ്റീവ് വോട്ടർമാർക്കിടയിൽ അറ്റോർണി ജനറൽ കെൻ പാക്സ്റ്റണ് 55 ശതമാനം പിന്തുണയുള്ളപ്പോൾ, കോർണിന് അത് വെറും 29 ശതമാനം മാത്രമാണ്. വെറും 9 ശതമാനം വരുന്ന മോഡറേറ്റ് വോട്ടർമാരെ മുഴുവൻ കിട്ടിയാൽ പോലും കോർണിന് ഈ വലിയ വിടവ് നികത്താൻ കഴിയില്ല.
ഇനി ഇവരുടെ പൊതുപ്രതിച്ഛായ, അല്ലെങ്കിൽ Favorability ratings നോക്കാം:
കെൻ പാക്സ്റ്റൺ: 51% ഫേവറബിൾ, 30% അൺഫേവറബിൾ. നെറ്റ് റേറ്റിംഗ് +21%.
ജോൺ കോർണിൻ: 34% ഫേവറബിൾ, 45% അൺഫേവറബിൾ. നെറ്റ് റേറ്റിംഗ് -11%.
കോർണിന്റെ നെറ്റ് ഫേവറബിലിറ്റി മൈനസ് 11-ൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ അത്ര ശുഭകരമല്ല. ഇത്രയധികം നെഗറ്റീവ് ഇമേജ് ഉള്ള ഒരു സ്ഥാനാർത്ഥിക്ക് പരസ്യങ്ങൾ വഴിയോ പണം ഒഴുക്കിയോ വോട്ടർമാരെ സ്വാധീനിക്കുക എന്നത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടാണ്.
അടുത്തതായി, ഈ മത്സരത്തിന്റെ രാഷ്ട്രീയ വശം ആണ്. ഇത് റിപ്പബ്ലിക്കൻ പാർട്ടിയിലെ എസ്റ്റാബ്ലിഷ്‌മെന്റും 'America First' movement -ഉം തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ്. വർഷങ്ങളായി സെനറ്റിലിരിക്കുന്ന കോർണിന്റെ സീനിയോറിറ്റിയേക്കാൾ വോട്ടർമാർ നോക്കുന്നത് വിശ്വസ്തത അല്ലെങ്കിൽ Loyalty ആണ്.
ഡൊണാൾഡ് ട്രംപ് പാക്സ്റ്റണെ ഒരു "MAGA Warrior" എന്ന് വിശേഷിപ്പിച്ചുകൊണ്ട് നൽകിയ എൻഡോഴ്‌സ്‌മെന്റും, വൈസ് പ്രെസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനകളും വോട്ടർമാരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഗൺ ലെജിസ്ലേഷൻ, ഉക്രെയ്ൻ ഫണ്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ കോർണിൻ എടുത്ത നിലപാടുകൾ വോട്ടർമാർക്കിടയിൽ അദ്ദേഹത്തെ പ്രതിരോധത്തിലാക്കി. കോർപ്പറേറ്റ് ലോബികൾക്കൊപ്പം നിൽക്കുന്ന എസ്റ്റാബ്ലിഷ്‌മെന്റ് നേതാക്കളെക്കാൾ, തങ്ങളുടെ മൂല്യങ്ങൾക്ക് വേണ്ടി പോരാടുന്നവരെയാണ് താഴെത്തട്ടിലുള്ള ഗ്രാസ്റൂട്ട് വോട്ടർമാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
ഇവിടെ നമുക്ക് വളരെ കൗതുകകരമായ ഒരു Strategic paradox, കാണാം. സർവേ പ്രകാരം 70 ശതമാനത്തോളം വോട്ടർമാർക്കും കോർണിനെക്കുറിച്ച് നല്ലതുപോലെ അറിയാം. സാധാരണ രാഷ്ട്രീയത്തിൽ കൂടുതൽ അറിയപ്പെടുന്നത് ഒരു പോസിറ്റീവ് കാര്യമാണ്. എന്നാൽ ഇവിടെ, കോർണിനെക്കുറിച്ച് വോട്ടർമാർ കൂടുതൽ അറിയുന്തോറും അദ്ദേഹത്തോടുള്ള പിന്തുണ കുറയുകയാണ് ചെയ്യുന്നത്!
മറുവശത്ത്, പാക്സ്റ്റണെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ പുറത്തുവരുമ്പോൾ അദ്ദേഹത്തിന് വോട്ടർമാർക്കിടയിലുള്ള പിന്തുണ കൂടുന്നു. അതായത്, കോർണിന്റെ ക്യാമ്പ് കൂടുതൽ പരസ്യങ്ങൾ ചെയ്യുംതോറും അത് അവർക്ക് തന്നെ തിരിച്ചടിയാകുന്ന ഒരു Double likelihood impact ആണ് ഇവിടെ കാണുന്നത്.
ഹൂസ്റ്റൺ പോലുള്ള വലിയ മെട്രൊ നഗരത്തിൽ, പാക്സ്റ്റണ് 22 പോയിന്റിന്റെ വ്യക്തമായ ലീഡുണ്ട് (53% വേഴ്സസ് 31%). ലിബറൽ സ്വഭാവമുള്ള ഓസ്റ്റിൻ ഒഴികെയുള്ള മിക്കവാറും എല്ലാ പ്രധാന ശക്തികേന്ദ്രങ്ങളും ഇപ്പോൾ പാക്സ്റ്റണ് ഒപ്പമാണ്. ഓസ്റ്റിൻ ഇപ്പോൾ തീവ്ര യാഥാസ്ഥിതികരുടെ ഒരു വലിയ കടലിൽ മിതവാദികളുടെ ഒരു ചെറിയ ദ്വീപുപോലെ ഒറ്റപ്പെട്ടിരിക്കുകയാണ്.
ഒരു ഭൗമരാഷ്ട്രീയ നിരീക്ഷകനും ഫൈനാൻഷ്യൽ സ്ട്രാറ്റജിസ്റ്റ് എന്ന നിലയിലും എൻറെ വ്യക്തിപരമായ കാഴ്ചപ്പാടിൽ നോക്കിയാൽ, ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി ഇപ്പോൾ പരമ്പരാഗത മിതവാദി രാഷ്ട്രീയത്തിൽ നിന്ന് മാറി, കൂടുതൽ ശക്തമായ കൺസർവേറ്റീവ് നിലപാടുകളിലേക്ക് പൂർണ്ണമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുകയാണ്,
മെയ് 26-ലെ ഈ ഫലം ടെക്സാസിൽ മാത്രമല്ല, വരാൻ പോകുന്ന നാഷണൽ ഇലക്ഷനുകളിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്വഭാവം എന്തായിരിക്കുമെന്ന് കൃത്യമായി കാണിച്ചുതരും. വോട്ടർമാർ സീനിയോറിറ്റിയേക്കാൾ മുൻഗണന നൽകുന്നത് പ്രത്യയശാസ്ത്രപരമായ വിശ്വസ്തതയ്ക്കാണ് എന്ന വലിയ സന്ദേശമാണ് ഇത് നൽകുന്നത്.
Comments
Post a Comment