ബൈബിൾ പ്രവചനത്തിൽ ഇസ്ലാം
Intro: ബൈബിൾ പ്രവചനങ്ങളിലെ നാല് കുതിരപ്പടയാളികളെ സമകാലിക ലോകത്തെ പ്രധാന രാഷ്ട്രീയ-മത പ്രത്യയശാസ്ത്രങ്ങളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യുന്ന ഒരു പഠനമാണ് ഈ കൃതി. വെളിപാട് പുസ്തകത്തിലെ വെള്ള, ചുവപ്പ്, കറുപ്പ്, മഞ്ഞ (ഇളം പച്ച) നിറങ്ങളിലുള്ള കുതിരകൾ യഥാക്രമം കത്തോലിക്കാ മതം, കമ്മ്യൂണിസം, മുതലാളിത്തം, ഇസ്ലാം എന്നീ നാല് ആഗോള ശക്തികളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഗ്രന്ഥകർത്താവ് യുക്തിപൂർവ്വം വാദിക്കുന്നു. വിശേഷിച്ചും, ഗ്രീക്ക് പദമായ 'ക്ലോറോസ്' അടിസ്ഥാനമാക്കി നാലാമത്തെ കുതിരയുടെ നിറം പച്ചയാണെന്നും അത് ഇസ്ലാം മതത്തെയാണ് സൂചിപ്പിക്കുന്നതെന്നും ലേഖകൻ സമർത്ഥിക്കുന്നു. ലോകജനസംഖ്യയുടെ നാലിലൊന്ന് വരുന്ന മുസ്ലിം വിഭാഗത്തെക്കുറിച്ചും അന്ത്യകാല സംഭവങ്ങളിൽ ഇസ്ലാം വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ചും വായനക്കാരെ ബോധവാന്മാരാക്കുക എന്നതാണ് ഈ വിവരണത്തിന്റെ പ്രധാന ലക്ഷ്യം. നാം ഇപ്പോൾ മഹാകഷ്ടകാലത്തിന് തൊട്ടുമുമ്പുള്ള നാളുകളിലാണ് ജീവിക്കുന്നതെന്നും പ്രവചന നിവൃത്തികൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.
ബൈബിൾ പ്രവചനത്തിൽ ഇസ്ലാം
അജു വാരിക്കാട്.
"ഇതാ, ഞാൻ വേഗം വരുന്നു". യേശുവിന്റെ ഈ വാക്കുകൾ രണ്ട് സഹസ്രാബ്ദത്തിലേറെയായി ഇപ്പോഴും പ്രതിധ്വനിക്കുന്നു. ഓരോ തലമുറയും യേശുവിന്റെ മടങ്ങിവരവ് കാണുമെന്ന് വിശ്വസിച്ചു, അതിന്റെ കാരണങ്ങൾ ഓരോ തലമുറയും ജീവിച്ച യുഗങ്ങൾ പോലെ തന്നെ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ ഇതുവരെ സംഭവിക്കാത്ത ചിലത് നമ്മുടെ ഈ കാലത്ത് സംഭവിക്കുന്നു. ചരിത്രത്തിൽ തുല്യം വെക്കാനാവാത്തതായ സംഭവവികാസങ്ങൾ ഈ നാളുകളിൽ നാം കാണുമ്പൊൾ അന്ത്യനാളുകൾ ഈ യുഗത്തിൽ തന്നെ ആസന്നമായിരിക്കുന്നു എന്ന് നമുക്ക് പ്രതീക്ഷിക്കാം. സാംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ദൈവം സ്ഥാപിച്ച ഉടമ്പടികൾ പുനർനിർവചിക്കപ്പെടുകയാണ്.
1400 വർഷങ്ങൾക്ക് മുമ്പ്, മുഹമ്മദിനോടും അദ്ദേഹത്തിന്റെ സന്ദേശത്തോടും കൂറ് പുലർത്തുമെന്ന് പ്രതിജ്ഞയെടുത്ത ഒരു ചെറിയ കൂട്ടം ആളുകൾ വലിയൊരു പ്രദേശം കൈക്കലാക്കി. ക്രിസ്തുമതവും ഇസ്ലാമും നൂറ്റാണ്ടുകളായി അരികുകളിൽ മാത്രമേ സംവദിച്ചിട്ടുള്ളൂ. പണ്ട് കാലങ്ങളിൽ ഭൂരിപക്ഷം ക്രിസ്ത്യാനികൾക്കും ഇസ്ലാം എന്താണെന്ന് അറിയില്ലായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഒരുകാലത്ത് നിഗൂഢമായ ഒരു മതം ഇന്ന് പലരും സമഗ്രമായി പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നു. ലോകം ചെറുതാവുകയും ഇന്റർനെറ്റിന്റെ ആവിർഭാവവും അഭൂതപൂർവമായ വിധത്തിൽ മറ്റു മതങ്ങളെപ്പറ്റി പഠിക്കുന്നതിന് അവസരങ്ങൾ നൽകി. അന്ത്യകാല സംഭവങ്ങളിൽ ഇസ്‌ലാം എങ്ങനെ പങ്കുവഹിക്കുമെന്ന് കഴിഞ്ഞ കാലങ്ങളിൽ ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞർ ചിന്തിച്ചിട്ടുണ്ട്, പക്ഷെ അന്ന് ഇതിനുള്ള സാധ്യതയെ മറച്ചുവെക്കുന്ന തരത്തിൽ പ്രതിസന്ധികൾ എപ്പോഴും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് നിരവധി അവസരങ്ങൾ നൽകി. ഇസ്ലാമിന് അന്ത്യനാളുകളിലുള്ള പങ്ക് എത്രമാത്രം വലുതാണ് എന്ന് ഇന്ന് ദൈവശാസ്ത്രജ്ഞർ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആഗോള സംഭവങ്ങൾ അത് നമുക്ക് മനസിലാക്കി തരുന്നുമുണ്ട്. ഇസ്‌ലാമിനുള്ളിൽ തന്നെ, മുസ്‌ലിംകൾ അവരുടെ സ്വന്തം വീക്ഷണകോണിൽ നിന്ന് അന്ത്യകാല സാഹചര്യത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെക്കുറിച്ചും ധാരാളം വിവരങ്ങൾ ഇന്ന് നമുക്ക് ലഭ്യമാണ്.
അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഒരു വിഷയമാണ് എനിക്ക് ഇനി പറയാനുള്ളത്. ബൈബിൾ പ്രവചനത്തിൽ ഇസ്ലാം. ന്യൂയോർക്ക് നഗരത്തിലെ വ്യാപാര സമുച്ഛയങ്ങളിലേക്ക് ആ വിമാനങ്ങൾ പറന്നുയർന്നിട്ട് ഇന്നേക്ക് 20 വർഷങ്ങൾ കഴിഞ്ഞു. , പെട്ടെന്ന് ലോകത്തിന്റെ ശ്രദ്ധ വളരെ കുറച്ച് പേർക്ക് മാത്രം അറിയുമായിരുന്ന ഒരു മതമായ ഇസ്‌ലാമിലേക്ക് തിരിയുകയും ചെയ്തു .
സൗദി അറേബ്യയിലെ മക്കയിലേക്ക് നോക്കൂ, ഇതാണ് ലോകത്തിലെ ഇസ്ലാമിന്റെ കേന്ദ്രം. ഇസ്‌ലാമിക മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ രചിച്ച പ്രവാചകനായ മുഹമ്മദ് നബിയുടെ നാടിന്റെ ഹൃദയഭൂമിയായ മക്കയിലേക്കുള്ള യാത്ര നടത്താനാണ് ഓരോ മുസ്‌ലിമും തങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ശ്രമിക്കുന്നത്. ബൈബിൾ പ്രവചനങ്ങളിൽ എവിടെയെങ്കിലും ഇങ്ങനെ ഒരു മതത്തിനെ പറ്റി സൂചന നൽകുന്നുണ്ടോ? ബൈബിളിലെ പ്രവചനങ്ങളിൽ നിന്ന് ഈ വലിയ മതം അങ്ങനെ ഇല്ലാതാകുമോ? ഒരിക്കലുമില്ല.
നമുക്ക് അത് പഠിക്കുവാൻ ശ്രമിക്കാം. "ഇസ്ലാം" ബൈബിളിൽ ഇല്ല എന്നത് സത്യമല്ല. ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം സമർപ്പണം എന്നാണ്. ഓരോ മുസ്ലീമുകളും ഇസ്ലാം മതത്തിൽ അന്തർലീനമാണ്. ഇന്ന് ലോകത്ത് 1.3 മുതൽ 1.8 ബില്യൺ വരെ മുസ്ലീങ്ങൾ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇസ്‌ലാം ഉണ്ടാകുന്നതിന് 600 വർഷങ്ങൾക്ക് മുമ്പ് ദൈവം ഇസ്‌ലാമിനെക്കുറിച്ച് പ്രവചിച്ചിരുന്നു എന്നതിന്റെ പൂർണ്ണമായ തെളിവാണ് ഇവിടെ ബൈബിൾ നൽകുന്നത്.
നമുക്ക് വളരെ പരിചിതമായ പ്രവചനം നോക്കാം. അപ്പോക്കലിപ്സിലെ നാല് കുതിരപ്പടയാളികളുടെ പ്രവചനം.
ഇതേ പറ്റി ധാരാളം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്, അനേകം സിനിമകൾ വന്നിട്ടുണ്ട്, എന്നാൽ നാല് കുതിരപ്പടയാളികളുടെ പ്രവചനം എന്താണെന്ന് പലർക്കും മനസ്സിലായിക്കാണില്ല. ഞാൻ പഠിക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലാക്കിയതായ ആ സത്യം നിങ്ങളുമായി പങ്കു വയ്ക്കുമ്പോൾ നമ്മളെല്ലാവരും ആശ്ചര്യപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.
വെളിപാട് പുസ്തകത്തിൽ നാം ഈ പ്രവചനം കാണുന്നു
വെളിപാട് അധ്യായം:6 വാക്യം1 മുതൽ 8 വരെ.
കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു.
അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.
അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു.
അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.
മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു.
ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു.
നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു.
അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു.
അങ്ങനെ, നാല് കുതിരകളെ നാം ഇവിടെ കണ്ടു. വെള്ളക്കുതിര, ചുവന്ന കുതിര, കറുത്ത കുതിര, മഞ്ഞ കുതിര. ഈ ലോകത്തിൽ ഇതെല്ലാം എന്താണ് അർത്ഥമാക്കുന്നത്? ഞാൻ മനസിലാക്കുന്നത് ബൈബിളിലെ ഒരു പ്രവചനത്തിന്റെ മറ്റൊരു വിവരണം ബൈബിളിൽ വ്യത്യസ്‌ത സ്ഥലത്ത് കണ്ടെത്താൻ കഴിയുമെങ്കിൽ, വിട്ടു പോയ ശൂന്യത അവിടെ നമുക്ക് പൂർണ്ണമാക്കാം. ഇത് ഒരു പസിൽ ഒരുമിച്ച് ചേർക്കുന്നത് പോലെയാണ്. ഇവിടെ നിന്ന് കുറച്ച് കഷണങ്ങളും അവിടെ നിന്ന് കുറച്ച് കഷണങ്ങളും ലഭിക്കും. അവ ഒരുമിച്ച് ചേർക്കുമ്പോൾ, ബൈബിളിൽ നമുക്ക് നൽകിയിരിക്കുന്ന പല പ്രധാന പ്രവചനങ്ങളുടെയും പൂർണ്ണമായ ചിത്രം ലഭിക്കും.
യഥാർത്ഥത്തിൽ യോഹന്നാൻ ഇത് എഴുതുന്നതിനു 600 വർഷങ്ങൾക്ക് മുമ്പ് സെഖർയ്യായുടെ പുസ്തകത്തിൽ അദ്ധ്യായം:6 ഒന്ന് മുതൽ എട്ട് വരെ എഴുതിയിട്ടുണ്ട്.
ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.
ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും
മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
എന്നോടു സംസാരിക്കുന്ന ദൂതനോടു: യജമാനനേ, ഇതു എന്താകുന്നു എന്നു ഞാൻ ചോദിച്ചു.
ദൂതൻ എന്നോടു ഉത്തരം പറഞ്ഞതു: ഇതു സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റു ആകുന്നു.
കറുത്ത കുതിരകൾ ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.
കുരാൽനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിപ്പാൻ നോക്കി: നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിപ്പിൻ എന്നു അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.
സെഖർയ്യായുടെ പുസ്തകത്തിലും കുതിരകളുടെ അതേ നിറമാണ് കണ്ടത്, പക്ഷേ അവർ രഥങ്ങൾ വലിക്കുന്നതായാണ് അദ്ദേഹം കണ്ടത്. ഈ നിറങ്ങൾ ഇന്നത്തെ ലോകത്ത് ഏതെങ്കിലും വ്യവസ്ഥകളുമായി സാമ്യം തോന്നുന്നുണ്ടോ ?
ശരി, പ്രവചനത്തിൽ പറയുന്ന പോലെ, ചുവന്ന ആത്മാവ് ആയിരിക്കാൻ കഴിയുന്ന ഒരു ആത്മാവ് ഇന്ന് ലോകത്തിലുണ്ടോ? അതെ! ഉണ്ട് അത് നമുക്ക് കാണാം, കാരണം, ആളുകളുടെ വിശ്വാസത്തെ സ്വാധീനിക്കുന്ന, ആളുകൾ എങ്ങനെ ജീവിക്കുന്നു, അവർ എന്തു ചെയ്യുന്നു എന്നതിനെപ്പോലും സ്വാധീനിക്കുന്ന ഒരു അന്തർദേശീയ ചിന്ത ധാരയുണ്ട്. അത് ഔദ്യോഗികമായി ചുവന്ന ആത്മാവാണ്. നാമെല്ലാവരും അതിനെക്കുറിച്ച് കേട്ടിട്ടുണ്ട് അറിഞ്ഞിട്ടുണ്ട്. ചുവപ്പ് ചൈന, ചുവപ്പ് റഷ്യ, ചുവന്ന റൊമാനിയ. അതെ അത് കമ്മ്യൂണിസമാണ്.
കമ്മ്യൂണിസത്തിന്റെ ഔദ്യോഗിക നിറം ചുവപ്പാണ്. ഒരു വ്യക്തിയുടെ മനസ്സിനെ നിയന്ത്രിക്കുന്നതും അവർ വിശ്വസിക്കുന്നതും അവരുടെ മൂല്യ വ്യവസ്ഥയും അവർ പോരാടുന്നതും അവർ എന്താണ് ഇഷ്ടപ്പെടുന്നതെന്നും നിർണ്ണയിക്കുന്ന ഒരു ആത്മാവാണ് ഇതെന്ന് നമുക്ക് പറയാമോ? നമുക്കറിയാം കമ്മ്യൂണിസം ഒരു വലിയ പ്രസ്ഥാനമാണെന്ന് . അതൊരു വിശ്വാസ സമ്പ്രദായമാണ്.
ഇനി നമ്മൾ പഠിക്കാൻ പോകുന്നത് ഈ നാല് കുതിരക്കാരും നമ്മുടെ ലോകത്തിലെ ഒരു പ്രധാന വിശ്വാസ വ്യവസ്ഥയെ പ്രതിനിധീകരിക്കുന്നു എന്നതാണ്. അത് വളരെ കൃത്യമാണ്, അത് എന്നെ നന്നായി അതിശയിപ്പിച്ചു, അത് നിങ്ങളെയും അമ്പരപ്പിക്കുമെന്ന് ഞാൻ കരുതുന്നു.
ഇനി നമുക്ക് ചുവന്ന കുതിരയെ കുറിച്ച് വെളിപാട് 6-ാം അദ്ധ്യായത്തിൽ നൽകിയിരിക്കുന്ന ബാക്കിയുള്ള സൂചനകൾ നോക്കാം. ഭൂമിയിൽ നിന്ന് സമാധാനം എടുക്കാൻ അതിന് അധികാരം നൽകപ്പെട്ടുവെന്ന് അതിൽ പറയുന്നു. കമ്മ്യൂണിസം ഭൂമിയിൽ നിന്ന് സമാധാനം എടുത്തുകളഞ്ഞോ? 1917-ൽ സോവിയറ്റ് യൂണിയനിൽ നടന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവം (ബോൾഷെവിക് വിപ്ലവം) തികച്ചും ഭയാനകമായ ഒരു വിപ്ലവമായിരുന്നു അത്. ചൈന വിപ്ലവത്തോടെ 1949-ൽ കമ്മ്യൂണിസ്റ്റുകൾ ചൈനയെ പിടിച്ചടക്കിയപ്പോൾ അത് തുടർന്നു. തുടർന്ന് കൊറിയ, വിയറ്റ്നാം, കോംഗോ എന്നിവിടങ്ങളിലേക്ക്. എല്ലായിടത്തും കമ്മ്യൂണിസ്റ്റ് ഭരണം വിപ്ലവത്തിലൂടെയാണ് വന്നത്. അതിനാൽ ഭൂമിയിൽ നിന്ന് സമാധാനം എടുത്തുകളയാൻ അവർക്ക് അധികാരമുണ്ട്.
തുടർന്ന് വായിക്കുമ്പോൾ, അവർ പരസ്പരം കൊല്ലുന്നു എന്ന് നമുക്ക് കാണാം. അതിന്റെ അർത്ഥം എന്താണ്? അവർ ശത്രുക്കളോട് പോരാടുക മാത്രമല്ല, കമ്മ്യൂണിസത്തിന്റെ ലോകത്ത് ധാരാളം അന്തർസംഘർഷങ്ങളുണ്ട്. ഉദാഹരണത്തിന്, സോവിയറ്റ് യൂണിയന്റെ ഭരണകാലത്ത് സ്റ്റാലിൻ 20 ദശലക്ഷം റഷ്യക്കാരെ കൊന്നു. 1949ൽ ചൈനക്കാരെ കമ്മ്യൂണിസ്റ്റുകൾ കൈയടക്കി ഇന്നുവരെ ഏതാണ്ട് 60 വർഷങ്ങൾക്കിടയിൽ 60 ദശലക്ഷം ചൈനക്കാർ കൊല്ലപ്പെട്ടുവെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ?
അതെ! അവർ ശരിക്കും പരസ്പരം കൊല്ലുന്നു. അപ്പോൾ, പ്രവചനം പറയുന്നു, അവനു (ചുവന്ന കുതിരപ്പുറത്തിരിക്കുന്നവന്) ഒരു വലിയ വാൾ നൽകപ്പെട്ടു. കമ്മ്യൂണിസത്തിന് വലിയ സൈനിക ശക്തിയുണ്ട്. റഷ്യയോടും ചൈനയോടും ഒരേ സമയം യുദ്ധം ചെയ്യാൻ ആരാണ് ആഗ്രഹിക്കുന്നത്? ഇല്ല ഒരിക്കലൂം അങ്ങനെ ഒരു ചിന്ത അബദ്ധത്തിൽ പോലും ആർക്കും തോന്നില്ല. . അപ്പോൾ ഞാൻ പറയുന്നത് നിങ്ങൾ മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു. ചൈനയുടെയും സോവിയറ്റ് യൂണിയന്റെയും മറ്റു കമ്മ്യൂണിസ്റ് രാജ്യങ്ങളുടെയും ഒക്കെ പതാക ചുവന്ന നിറമാണ്. കമ്മ്യൂണിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ ഔദ്യോഗിക നിറമാണ് ചുവപ്പ്. അവ രണ്ടും പരസ്പര പൂരകങ്ങളാണ്. കമ്മ്യൂണിസം രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്, സോഷ്യലിസം സാമ്പത്തിക വ്യവസ്ഥയാണ്. അവർ കൈകോർത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു. അവസാനകാലത്ത് ആധിപത്യം പുലർത്തുന്ന വിശ്വാസ സമ്പ്രദായങ്ങളിലൊന്ന് ചുവന്ന ശക്തിയായിരിക്കുമെന്ന് സർവ്വശക്തനായ ദൈവം പ്രവചനത്തിലൂടെ നമ്മെ അറിയിച്ചു.
അപ്പോൾ ആ ധാരണയോടെ നമുക്ക് അടുത്തത് നോക്കാം.
കറുത്ത കുതിര അല്ലെങ്കിൽ നമുക്ക് അതിനെ ബ്ലാക്ക് സ്പിരിറ്റ് എന്ന് വിളിക്കാം, ഇന്ന് ലോകത്ത് മറ്റൊരു വിശ്വാസ സമ്പ്രദായമുണ്ട്. ഒരുപക്ഷെ കമ്മ്യൂണിസത്തിന്റെ പ്രതിരൂപം പോലും യഥാർത്ഥത്തിൽ അവിടെയുണ്ട്. കാരണം മുതലാളിത്തവും കമ്മ്യൂണിസവും തമ്മിലുള്ള മത്സരത്തിലാണ് ലോകം. നമുക്ക് നോക്കാം കറുത്ത കുതിരയുടെ സവാരിക്കാരനെ നോക്കാം, അയാൾക്ക് വാളുണ്ടോ? ഇല്ല എന്ന് നമുക്ക് മനസിലാക്കാം അതിനു പകരം അവന്റെ കയ്യിൽ ഒരു അളവ് ത്രാസ് കാണാം. ഇത് വ്യാപാരത്തെയും വാണിജ്യത്തെയും പ്രതീകപ്പെടുത്തുന്നു. അതാണ് മുതലാളിത്ത വ്യവസ്ഥിതി. അല്ലെങ്കിൽ ആ ചിന്താധാര. സ്വതന്ത്ര സംരംഭങ്ങളാണ് മുതലാളിത്തത്തെ പ്രചോദിപ്പിക്കുന്ന ചൈതന്യം. തുടർന്ന് വെളിപാട് 6 ആറാം വാക്യത്തിൽ നാം ഇപ്രകാരം വായിക്കുന്നു, ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു. അത് ഏതാണ്ട് ഒരു ഓഹരി മാർക്കറ്റിന്റെ പ്രവചന റിപ്പോർട്ട് പോലെ തോന്നുന്നു അല്ലെ?
1992-ൽ ബിൽ ക്ലിന്റൺ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ, "ഇത് സാമ്പത്തിക വിഡ്ഢിത്തമാണ്" എന്ന ഈ ബമ്പർ സ്റ്റിക്കർ ഉണ്ടായിരുന്നു, അതായത് ജോർജ്ജ് ബുഷ് സീനിയർ ഇതിന് ഒരു വർഷം മുമ്പ് 90% അംഗീകാര റേറ്റിംഗ് നേടിയിരുന്നു. എന്നാൽ സമ്പദ്‌വ്യവസ്ഥ തകർന്നതിനാൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഒരു മുതലാളിത്ത രാജ്യത്ത് സമ്പദ്‌വ്യവസ്ഥ എല്ലാത്തിനെയും സ്വാധീനിക്കുന്നു. നിങ്ങൾ മറ്റെന്തു തെറ്റ് ചെയ്യതാലും ഒരു പക്ഷെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടേക്കാം, എന്നാൽ നിങ്ങൾ സമ്പദ്‌വ്യവസ്ഥയെ വേദനിപ്പിച്ചാൽ മുതലാളിത്ത രാജ്യത്തെ ആളുകൾ നിങ്ങളെ ഓഫീസിൽ നിന്ന് പുറത്താക്കും. മുതലാളിത്തം കറുത്ത ആത്മാവാണ് എന്നതിന് കൂടുതൽ തെളിവു നമുക്ക് നോക്കാം.
1966-ൽ ജർമ്മനിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റുകൾ എന്ന സോഷ്യലിസ്റ്റ് പാർട്ടിക്കും , ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ എന്ന മുതലാളിത്ത പാർട്ടിക്കും 40% വോട്ടുകൾ ലഭിച്ചതിനാൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. എന്നാൽ ഒരു ചെറിയ പാർട്ടിയായ ഫ്രീ ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടി (എഫ്‌ഡിപി) ക്ക് ഏകദേശം 7% വോട്ട് ലഭിച്ചു. 7% വോട്ട് മാത്രമാണ് അവർ സംഭാവന ചെയ്തതെങ്കിലും ഒരു സർക്കാർ ഉണ്ടാക്കാൻ അവർ വിലപേശി. അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്കോ സോഷ്യൽ ഡെമോക്രാറ്റുകൾക്കോ എഫ്‌ഡിപിയുമായി സഖ്യമുണ്ടാക്കാതെ ഒരു സർക്കാർ രൂപീകരിക്കാൻ കഴിയില്ല എന്നവർ ഉറച്ചു വിശ്വസിച്ചു. 30 ദിവസത്തെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിലപേശലിന് ശേഷം, ക്രിസ്ത്യൻ ഡെമോക്രാറ്റുകളും സോഷ്യൽ ഡെമോക്രാറ്റുകളും FDP-യിൽ ഒരു പരിധിവരെ നിരാശരായി. അവർ ഒന്നിച്ച് എഫ്ഡിപിയെ ഒഴിവാക്കി ഒരു സമവായത്തിലെത്താൻ തീരുമാനിച്ചു.
ടൈം മാഗസിൻ ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തത് ഇതുവരെ പരസ്പരം പോരാടി കൊണ്ടിരുന്ന കറുപ്പും ചുവപ്പും തമ്മിലുള്ള വിവാഹം എന്നാണ്. 1966 ഡിസംബർ 9-ന് ടൈം മാസികയുടെ ആ പ്രത്യേക പതിപ്പ് തിരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞത് a grand coalition of the two major parties the Christian Democrats and the Social Democrats that have bitterly fought each other for years is a union of black and red. പല സാമ്പത്തീക ലേഖകരും ക്യാപിറ്റലിസത്തെ കറുപ്പ് നിറത്തോടു താരതമ്യപ്പെടുത്തിയാണ് ലേഖനങ്ങൾ എഴുതുന്നത് എന്നത് ശ്രദ്ധയിൽ പെട്ടതും മുതലാളിത്ത വ്യവസ്ഥയെ കറുത്ത കുതിരയോട് നമുക്ക് ചേർത്തു നിർത്താം. 2000 വർഷങ്ങൾക്ക് മുമ്പ് സർവ്വശക്തനായ ദൈവത്തിന് ഇത് അറിയാമായിരുന്നു എന്നതാണ് അത്ഭുതകരമായ കാര്യം. പ്രവചന നിവൃത്തിയുടെ ഈ അവസാനകാലത്ത് ലോകത്ത് നിലനിൽക്കുന്ന ശക്തികളെക്കുറിച്ച് നിങ്ങളോടും എന്നോടും സംസാരിക്കുന്നതിനാലാണ് ദൈവം ഈ നിറങ്ങൾ ഉപയോഗിച്ചത്.
ഇനി നമുക്ക് വെള്ളക്കുതിര അല്ലെങ്കിൽ വെള്ള ആത്മാവ് ഏതാണെന്നു നോക്കാം.നമുക്ക് കമ്മ്യൂണിസം എന്താണെന്ന് മനസ്സിലായി ക്യാപിറ്റലിസം അല്ലെങ്കിൽ മുതലാളിത്തം എന്താണെന്ന് മനസ്സിലായി. പക്ഷേ എന്തിനോടാണ് നമുക്ക് വെളുത്ത ആത്മാവിനെ അല്ലെങ്കിൽ വെളുത്ത കുതിരയെ താരതമ്യപ്പെടുത്താൻ സാധിക്കുന്നത്? ഒരിക്കൽ പാസ്റ്റർ ഇർവിൻ ബാക്സ്റ്റർ ഇന്ത്യനാപൊളിസിൽ ഒരു മീറ്റിങ്ങിന് എത്തി. ഇവിടെ അദ്ദേഹം ഒരു പാസ്റ്ററുടെ മുറിയിൽ വിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിൻറെ ശ്രദ്ധ അലമാരയിൽ ഇരിക്കുന്ന ഒരു പുസ്തകത്തിലേക്ക് ചെന്നു. പോൾ ബ്ലാഞ്ചാർഡിന്റെ കമ്മ്യൂണിസം, ജനാധിപത്യം, കത്തോലിക്കാ ശക്തി എന്നായിരുന്നു പുസ്തകത്തിന്റെ പേര്. (communism, democracy and Catholic power by Mr. Paul Blanchard) അദ്ദേഹം അത് വായിക്കാനായി എടുത്തു. ലേഖകൻ എന്തിനാണ് കാതോലിക്കാ മതത്തെ കമ്മ്യൂണിസത്തിനോടും ജനാധിപത്യത്തോടും കൂട്ടിയിണക്കുന്നത്? മാത്രമല്ല ഇതൊരു പ്രവചന പുസ്തകവും മതപരമായ പുസ്തകവും ആയിരുന്നില്ല. മറിച്ച് ഇതൊരു പൊളിറ്റിക്കൽ സയൻസ് പുസ്തകമാണ്. രാഷ്ട്രങ്ങളും വ്യക്തികളും ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന മൂന്നു വിശ്വാസ ശക്തി സംവിധാനങ്ങളാണ് ഇവയെന്നാണ് അദ്ദേഹം അതിലൂടെ വായിച്ചത്. ആധുനിക ചരിത്രത്തിൽ ഏത് രാഷ്ട്രങ്ങളെ എടുത്താലും അവിടെയൊക്കെ ഉണ്ടായ എല്ലാ പ്രശ്നങ്ങളും ഇതിലേതെങ്കിലും രണ്ട് ചിന്താഗതികൾ തമ്മിലുള്ള സംഘട്ടനങ്ങളാണ് എന്നാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് പറയാൻ ശ്രമിച്ചത്. കാതോലിസം വെള്ളക്കുതിര ആണോ? മാലക്കായി മാർട്ടിൻ തന്റെ ഈ രക്തത്തിന്റെ താക്കോൽ (keys of this blood written by Mr Malachi Martin) എന്ന പുസ്തകത്തിൽ, (ഇതുമൊരു പ്രവചന പുസ്തകവും മതപരമായ പുസ്തകവും അല്ല.) അദ്ദേഹം വാദിക്കുന്ന ഒരു കാര്യമുണ്ട്. ആദ്യ അധ്യായം തന്നെ, ഒരു ഏകലോക ഗവൺമെന്റ് ഉണ്ടാകുമോ എന്നതല്ല ചോദ്യം. അത് ഒരു തീർപ്പാക്കിയ പ്രശ്നമാണെന്ന് അദ്ദേഹം അതിൽ പറയുന്നു. എല്ലാ രാജ്യങ്ങളും ഇപ്പോൾ പരസ്പരാശ്രിതരാണ്. ഒരേയൊരു ചോദ്യം, വരാനിരിക്കുന്ന ഒരു ഏകലോകത്തെ സർക്കാർ ആരായിരിക്കും? അല്ലെങ്കിൽ ആരായിരിക്കും ഭരിക്കുന്നത്?
ഒരു ഏകലോക ഗവൺമെന്റിനെ ഭരിക്കാൻ ആവശ്യമായ സിദ്ധാന്തവും ഘടനയും ഉള്ള മൂന്ന് ഭൗമരാഷ്ട്രീയ ശക്തികൾ മാത്രമേ ഇന്ന് ഉള്ളൂവെന്നും അദ്ദേഹം അതിൽ പറയുന്നു. അതാണ് കമ്മ്യൂണിസം കത്തോലിസം ക്യാപിറ്റലിസം. അതെ രണ്ടു പുസ്തകങ്ങളും ഏതാണ്ട് ഒരേ കാര്യം തന്നെയാണ് സമർത്ഥിക്കുന്നത്. അതുകൊണ്ട് മാത്രം നമുക്ക് വെള്ളക്കുതിര കാത്തോലിസംആണ് എന്ന് പറയാൻ പറ്റുമോ? കത്തോലിക്കാ മതവുമായി വെള്ളനിറത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തെളിയിക്കാൻ കഴിയുമോ? മാർപാപ്പയെ നോക്കാം. നാം അദ്ദേഹത്തെ കാണുമ്പോൾ എല്ലാം വെള്ളവസ്ത്രം ആണ് അദ്ദേഹം ധരിക്കുന്നത്. ഇതൊരു കത്തോലിക്കാ പാരമ്പര്യമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുപോലെ മാർപാപ്പയുടെ ഹെലികോപ്റ്റർ . ഇതും ഒരു വെള്ള നിറമാണ്. 1981 ൽ ജോൺ പോൾ മാർപാപ്പയെ വധിക്കുവാൻ നടന്ന ശ്രമം എല്ലാവരും ഓർക്കുന്നുണ്ടാകുമല്ലോ. അതിനുശേഷം പരേഡുകളും പൊതുപരിപാടികൾക്കായി സഭ അദ്ദേഹത്തിന് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം നിർമ്മിച്ചു. ഇതിനെ പോപ്പ് മൊബൈൽ എന്നാണ് വിളിക്കുന്നത്. അതിൻറെ നിറം എന്താണ്? വെള്ള അല്ലേ? മാർപാപ്പയുടെ ലോകമെമ്പാടുമുള്ള യാത്രകൾക്ക് ഉപയോഗിക്കുന്നതിനായി അൽ ഇറ്റാലിയ എയർവെയ്സ് ഒരു പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിൻറെ നിറവും വെളളയാണ്. ഇനി ഞാൻ ഒരു ചോദ്യം നിങ്ങളോടു ചോദിക്കാം. ഒരുപക്ഷേ മാർപാപ്പയ്ക്ക് ഒരു കുതിര ഉണ്ടായിരുന്നുവെങ്കിൽ അതിന് എന്ത് നിറമായിരിക്കും? ഉത്തരം വളരെ വ്യക്തമാണെന്ന് ഞാൻ കരുതുന്നു. അത് വെളുത്തതായിരിക്കും. വെളിപാട് 6-ലെ പ്രവചനം യഥാർത്ഥത്തിൽ വെള്ളക്കുതിര സവാരിക്കാരനെ കുറിച്ച് മറ്റെന്തൊക്കെയാണ് പറയുന്നത്? അവന്റെ കയ്യിൽ ഒരു വില്ലുണ്ട്, പക്ഷേ അവൻ അമ്പ് എയ്യുന്നില്ല. ആയുധങ്ങളുണ്ട്, പക്ഷേ അത് ലോകത്തിലെ രാഷ്ട്രീയ ശക്തികളെപ്പോലെ പരമ്പരാഗത വെടിക്കോപ്പുകളല്ല. തുടർന്ന് വായിക്കുന്നത് അവന്നു ഒരു കിരീടവും ലഭിച്ചു എന്നാണ്. പേപ്പൽ ടിയാര അഥവാ മാർപാപ്പയുടെ കിരീടം എട്ടാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിൻറെ പകുതിവരെ ഉപയോഗിച്ചുപോരുന്നു. പോപ്പ് പോൾ ആറാമൻ ആണ് അവസാനമായി കിരീടം ഉപയോഗിച്ചതും. മനോഹരമായ ട്രിപ്പിൾ ക്രൗൺ വത്തിക്കാൻ മ്യൂസിയത്തിൽ ഇന്നും ഉണ്ട് . വെള്ളക്കുതിരയെ പറ്റിയുള്ള പ്രവചനത്തിലെ ഓരോ കാര്യങ്ങളും വളരെ പൊരുത്തപ്പെടുന്നു. ഈ മൂന്ന് ഭൗമ രാഷ്ട്രീയ ശക്തികൾക്ക് വെള്ള ചുവപ്പ് കറുപ്പ് നിറങ്ങൾ നൽകിയാണ് ടൈം മാഗസിൻ പോലെയുള്ള മാഗസിനുകൾ പുറത്തിറക്കുന്നത്. സെഖർയ്യാവു 6-ാം അദ്ധ്യായം ഒന്ന് മുതൽ 8 വരെയുള്ള വാക്യങ്ങളിലും വെളിപാട് അദ്ധ്യായം 6-ലുമായി പ്രവചനം രണ്ട് പ്രാവശ്യം നമുക്ക് നൽകപ്പെട്ടിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും മനസ്സിലായി. വെളുത്ത കുതിരകൾ ലോകത്തിലെ പ്രധാന വിശ്വാസ സമ്പ്രദായങ്ങളിലൊന്നായ കത്തോലിക്കാ മതത്തിന്റെ വിശ്വാസ സമ്പ്രദായമാണ് പ്രതിഫലിപ്പിക്കുന്നത്. ചുവന്ന കുതിര ലോകത്തിലെ പ്രധാന വിശ്വാസ സമ്പ്രദായങ്ങളിലൊന്നായ കമ്മ്യൂണിസത്തേയും. കറുത്ത കുതിരകൾ ലോകത്തിലെ പ്രധാന വിശ്വാസ സമ്പ്രദായങ്ങളിലൊന്നായ മുതലാളിത്തത്തേയും. ഇത് ശരിയാണെങ്കിൽ, ഈ മുദ്രകൾ വളരെക്കാലമായി തുറന്നിരിക്കുന്നു. അവസാന ഏഴു വർഷങ്ങളിൽ മാത്രമേ ഈ മുദ്രകൾ തുറക്കുകയുള്ളൂ എന്ന് ധാരാളം ആളുകൾ വിശ്വസിക്കുന്നു. 300 എഡിയിൽ കത്തോലിക്കാ മതം ഔദ്യോഗിക മതമായി മാറിയെന്ന് നമുക്ക് അറിയാം. കാറൽ മാക്സ് തന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1850-കളിൽ എഴുതിയതാണ് എന്ന് നമുക്കറിയാം. അടുത്ത കാലത്തായി മുതലാളിത്തവും ഒരു ശക്തമായ വിശ്വാസധാരയായിരിക്കുന്നു എന്നും നമുക്കറിയാം. അപ്പോൾ ഇതിൽ നിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്?
വെളിപാടു പുസ്തകത്തിലെ മുദ്രകൾ നീണ്ട കഥയാണെന്നും അവ അർമ്മഗെദ്ദോനിൽ അവസാനിക്കുന്നുവെന്നും നമുക്ക് മനസ്സിലാക്കാം. അതുപോലെ തന്നെ അവിടെ പ്രതിപാദിച്ചിട്ടുള്ള കാഹളങ്ങൾ ചെറുകഥ ആണെന്നും അവയും അർമ്മഗെദ്ദോനിൽ അവസാനിക്കുമെന്നും നമുക്കറിയാം. തുടർന്ന് പറഞ്ഞിട്ടുള്ള കലശങ്ങൾ തീരെ ചെറിയ ചെറുകഥയും അവയും അർമ്മഗെദ്ദോനിൽ ആണ് അവസാനിക്കുന്നത്.
ഈ പഠനത്തിലൂടെ നാം നീങ്ങുമ്പോൾ, അന്തിക്രിസ്തുവിന്റെ അന്ത്യകാല ഗവൺമെന്റ് വെളിപാട് 17-ാം അധ്യായത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഗവൺമെന്റിന് ചുവപ്പ് ചായം പൂശിയിരിക്കുന്നു. ഇത് നമ്മോട് എന്താണ് പറയുന്നത്? അന്തിക്രിസ്തുവിന്റെ അവസാന കാലത്തെ ഏക ലോക ഗവൺമെന്റ് സോഷ്യലിസ്റ്റോ കമ്മ്യൂണിസ്റ്റോ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക് . ഈയിടെ ന്യൂസ് വീക്ക് മാഗസിൻ പറഞ്ഞത് നമ്മളെല്ലാം സോഷ്യലിസ്റ്റുകളാണ് എന്നാണ്. മുതലാളിത്തം നശിച്ചു എന്നതിനെക്കുറിച്ച് ഇപ്പോൾ ധാരാളം ലേഖനങ്ങൾ എഴുതപ്പെടുന്നു. സ്വതന്ത്ര സംരംഭം അല്ലെങ്കിൽ ഫ്രീ എൻറർപ്രൈസസ് നശിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ ഇപ്പോൾ ഒരു ആഗോള സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് നീങ്ങുകയാണെന്ന്. അവസാന സമയം മനസ്സിലാക്കുന്നതിന്റെ അടുത്ത സെഗ്‌മെന്റിൽ, അവസാന കുതിരയായ മഞ്ഞ കുതിരയെ നമുക്ക് പഠിക്കാം. ഈ സെഗ്‌മെന്റിൽ ബൈബിളിൽ ഇസ്‌ലാം ഉണ്ടെന്നതിന്റെ പൂർണ്ണമായ തെളിവ് നൽകാനായി ഞാൻ ശ്രമിക്കാം.
നമ്മുടെ മുൻ സെഗ്മെന്റുകളിൽ, വെളിപാടിന്റെ പുസ്തകത്തിലെ നാല് കുതിരപ്പടയാളികൾ നാല് ആത്മാക്കളെ പ്രതിനിധീകരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിച്ചു. ഈ നാല് കുതിരകളും ഭൂമിയിലെങ്ങും കടന്നുപോകുന്ന നാല് ആത്മാക്കളാണെന്ന് സെഖർയ്യായുടെ പുസ്തകം അദ്ധ്യായം 6 വാക്യം അഞ്ച് നമ്മോട് പറയുന്നു. ചുവന്ന ആത്മാവ് കമ്മ്യൂണിസമാണെന്നും കറുത്ത ആത്മാവ് മുതലാളിത്തമാണെന്നും വെള്ളയുടെ ആത്മാവ് കത്തോലിക്കാ മതമാണെന്നും നാം മനസ്സിലാക്കി.
ഇപ്പോൾ ഈ സെഗ്‌മെന്റിൽ അപ്പോക്കലിപ്‌സിന്റെ നാലാമത്തെ കുതിരയുടെയും നാലാമത്തെ കുതിരപ്പടയാളിയുടെയും ഐഡന്റിറ്റി നമുക്ക് പഠിക്കാം.
വെളിപാട് അദ്ധ്യായം 6-ാം വാക്യം 7, നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു.
ഈ അവസാനത്തെ കുതിരയെ മനസ്സിലാക്കാൻ ശ്രമിച്ചത് ഞാൻ ഒരിക്കലും മറക്കില്ല. മഞ്ഞ കുതിര എന്തിനെയാണ് ഉപമിക്കുന്നത്? മുൻപ് ഈ ഭാഗം വായിച്ചു പോയപ്പോൾ അത് മരണമാണ്. മരണവും തുടർന്ന് നരകവും അവനെ പിന്തുടരും എന്ന് മനസ്സിലാക്കി ഞാൻ അത് വെറുതെ വിട്ടു. പഠിക്കാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. പക്ഷെ ഞാൻ അതിൽ അത്ര തൃപ്തനായിരുന്നില്ല. കാരണം ആദ്യത്തെ മൂന്ന് കുതിരകളെ എനിക്ക് മനസ്സിലായി എന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം കാത്തലിസം, കമ്മ്യൂണിസം, കാപ്പിറ്റലിസം എന്നതിനോട് "മരണം" ഒട്ടും യോജിക്കാത്തതു പോലെ എനിക്ക് തോന്നി അതോടൊപ്പം അവിടെ കൊടുത്തിരിക്കുന്ന മഞ്ഞ നിറവും. കൂടുതൽ ആഴത്തിൽ മറ്റുള്ളവർ പറയുന്നതും എഴുതിയതും ഒക്കെ ഞാൻ റെഫർ ചെയ്തു. അതോടൊപ്പം പ്രാർത്ഥനയിൽ കൂടുതൽ സമയം ഞാൻ ചിലവഴിച്ചു. ഗ്രീക്ക് ഭാഷയിൽ ഇത് എങ്ങനെയാണു എഴുതിയിരിക്കുന്നത് എന്ന് നോക്കണം എന്ന് ദൈവാത്മാവ് എന്നെ പ്രേരിപ്പിച്ചു. അങ്ങനെ ഗ്രീക്ക് ഭാഷയിൽ മഞ്ഞ കുതിരക്കു എങ്ങനെയാണു അവിടെ കൊടുത്തിരിക്കുന്നത് എന്ന് ഞാൻ നോക്കി.
അവിടെ മഞ്ഞക്ക് ക്ലോറോസ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതെ ക്ലോറോസ്. നമ്മൾ സ്‌കൂൾ പാഠപുസ്തകങ്ങളിൽ പഠിച്ച ക്ലോറോഫിൽ, ക്ലോറോസ് എന്ന പാദത്തിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന് ഞാൻ ഓർത്തു. ഞാൻ നിഘണ്ടുവിൽ നോക്കി അവിടെ ഈ ക്ലോറോസ് എന്ന ഗ്രീക്ക് പദത്തിന്റെ നിർവചനം പച്ച നിറമെന്നാണ് കൊടുത്തിരിക്കുന്നത്.
എന്തുകൊണ്ടാണ് ഇത് വിവർത്തനം ചെയ്തപ്പോൾ പരിഭാഷകൻ അവിടെ നിറം മാറ്റിയത് എന്ന് ഞാൻ ചിന്തിച്ചു? പുതിയ നിയമത്തിൽ ഒറിജിനൽ റെക്കോർഡ് ക്ലോറോസ് എത്ര തവണ ഉണ്ടെന്ന് നോക്കാൻ ഞാൻ തീരുമാനിച്ചു, അത് മറ്റ് മൂന്ന് തവണ ഉപയോഗിച്ചിട്ടുണ്ട് എന്ന് ഞാൻ മനസിലാക്കി.
വെളിപ്പാടു അദ്ധ്യായം 9:4 (ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും) അവിടെ ക്ലോറോസ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
വെളിപ്പാടു - അദ്ധ്യായം 8:7 (എല്ലാ പച്ചപ്പുല്ലും വെന്തുപോയി) അവിടെയും ക്ലോറോസ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
മർക്കോസ് അദ്ധ്യായം 6:39 (എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി) അവിടെയും ക്ലോറോസ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒന്നൊഴികെ എല്ലാ തവണയും പരിഭാഷകൻ "പച്ച" എന്ന് വിവർത്തനം ചെയ്തു. എന്തുകൊണ്ടാണ് അവർ അത് വെളിപ്പാട് 6:8 ൽ "പച്ച" എന്ന് വിവർത്തനം ചെയ്യാതിരുന്നത്? സാമാന്യബുദ്ധി ഉപയോഗിച്ച് വിവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്മുടെ വിവർത്തനങ്ങൾ അർത്ഥമാക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. മറ്റു മൂന്നു തവണയും "പച്ചക്ക്" പച്ച എന്ന് തന്നെ വിവർത്തനം ചെയ്യുന്നതിന് എളുപ്പമായിരുന്നു കാരണം "പച്ച" പ്രകൃതിയുടെ നിറമാണ്, സസ്യങ്ങളുടെ നിറമാണ്, വിവർത്തകന് കാര്യം എളുപ്പമാണ്. എന്നാൽ "ക്ലോറോസ്" കുതിരയെ സമീപിക്കുമ്പോൾ അങ്ങനെയൊന്നില്ല. അത് സാമാന്യ യുക്തിക്കുനിരക്കുന്നതല്ല. അതിനാൽ വിവർത്തകൻ മറ്റ് സാധ്യതകളും നിർവചനങ്ങളും ഉപയോഗിക്കാൻ ശ്രമം നടത്തുന്നു എന്ന് നമുക്ക് മനസിലാക്കാം.
സമകാലിക മലയാളവിവർത്തനം ബൈബിളിൽ വെളിപ്പാട് 6:8 ൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. അപ്പോൾത്തന്നെ ഇളംപച്ചനിറമുള്ള ഒരു കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവനു മരണം എന്ന് പേര്. പാതാളം അവനെ അനുഗമിച്ചു.
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ മലയാളം ബൈബിളിൽ ചാര നിറമുള്ള കുതിര എന്നാണ് നമുക്കു കാണുവാൻ സാധിക്കുന്നത്. In New Revised Standard Version Revelation chapter 6:8 it's written as "I looked and there was a pale green horse!" ഈ പതിപ്പ് യഥാർത്ഥത്തിൽ കിംഗ് ജെയിംസ് പതിപ്പിൽ നൽകിയിരിക്കുന്നതിനേക്കാൾ ശരിയായ അർത്ഥത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നതായി ഞാൻ കരുതുന്നു. ശരിയായ വിവർത്തനം പച്ചയായിരിക്കണം എന്ന് ഞാൻ ചിന്തിക്കുന്നു. ഇനി നമുക്ക് ആ വരികളിലൂടെ ഒന്ന് ചിന്തിക്കാം: ഒരു പച്ച ആത്മാവുണ്ടോ? കാത്തലിസം, കമ്മ്യൂണിസം, ക്യാപിറ്റലിസം എന്നിവപോലെ ഔദ്യോഗിക നിറം പച്ചയായ മറ്റൊരു ഇസം ഉണ്ടോ? ഔദ്യോഗിക നിറം പച്ചയായ ഒരു വിശ്വാസ സമ്പ്രദായം ഇന്ന് നമ്മുടെ ലോകത്ത് ഉണ്ടോ? ഉണ്ട്. ഒരു ലേഖനം ഞാൻ ഒരു എൻസൈക്ലോപീഡിയയിൽ കാണുവാനിടയായി. മിസ്റ്റർ ഡാനിയൽ പൈപ്പ്‌സിന്റെ മിലിറ്റന്റ് ഇസ്‌ലാം അമേരിക്കയിൽ എത്തുന്നു എന്നായിരുന്നു അതിന്റെ തലക്കെട്ട്. (militant Islam reaches America by Mr. Daniel pipes) അവിടെ അദ്ദേഹം എഴുതിയിരിക്കുന്നത് 1991-ലെ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ മാർക്‌സിസം ലെനിനിസം കമ്മ്യൂണിസം എന്നിവക്ക് പകരം പടിഞ്ഞാറിന്റെ പ്രതീകാത്മകമായ ശത്രുവായി ഇസ്‌ലാം അവതരിച്ചിരിക്കുന്നു എന്നാണ്. it was said that green Islam's color had replaced red communism's color in the West rogues gallery. ഇവിടെ മിസ്റ്റർ ഡാനിയൽ പൈപ്പ്‌സ് പറയുന്നത് പൊടുന്നനെ മാർക്‌സിസത്തിന്റെ ചുവപ്പ് ശക്തിയോട് അമേരിക്കക്ക് വർഷങ്ങളായി ഉണ്ടായിരുന്ന ഭയം ഇപ്പോൾ പച്ച ശക്തിയായ ഇസ്ലാമിനോടുള്ള ഭയത്താൽ മാറ്റിസ്ഥാപിക്കപ്പെടുന്നു എന്നാണ്.
എല്ലാ ഇസ്ലാമിക രാജ്യങ്ങളിലെ പതാകകളും പ്രധാനമായും പച്ചനിറത്തിലുള്ളതാണെന്ന് നമുക്കറിയാം. ഇസ്രയേലിലും പ്രത്യേകിച്ച് പടിഞ്ഞാറ്, കിഴക്കൻ ജറുസലേമിലും ഇസ്ലാമിന്റെ വലിയ സാന്നിധ്യമുണ്ട്. ടെമ്പിൾ മൌണ്ടിലുള്ള അൽ -അക്സ പള്ളിയുടെ വാതിലുകൾ പച്ചയല്ലേ? എന്തുകൊണ്ട്? കാരണം ഇസ്‌ലാമിന്റെ ഔദ്യോഗിക നിറം പച്ചയാണ്, അടുത്തത് ഞാൻ ശരിക്കും എന്നെ ഞെട്ടിച്ച ഒരു കാര്യമാണ്. എല്ലാ വർഷവും റമദാൻ അല്ലെങ്കിൽ റംസാൻ എന്ന മുസ്ലീങ്ങൾ നോമ്പെടുക്കുന്ന ഒരു മാസമുണ്ട്; 30 ദിവസത്തേക്ക് അവർ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിക്കുന്നില്ല. സൂര്യാസ്തമയത്തിനുശേഷം അവർ ഭക്ഷണം കഴിക്കുന്നു. എന്നാൽ അവർ പകൽ ഉപവസിക്കുന്നു. ഈ മാസത്തെയാണ് റംസാൻ എന്ന് വിളിക്കുന്നത്. ആ റംസാൻ മാസത്തോടുള്ള ആദരസൂചകമായി, 2007-ൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, അതിന്റെ മുകൾ ഭാഗം ഇസ്ലാമിന്റെ നിറമായ പച്ച നിറത്തിൽ പ്രകാശിപ്പിക്കാൻ തീരുമാനിച്ചു. ഇസ്‌ലാമിനെ മാനിച്ചാണ് ഞങ്ങൾ ഇത് ചെയ്യുന്നതെന്ന് അവർ ഔദ്യോഗികമായി പറഞ്ഞത്. പ്രത്യക്ഷത്തിൽ, ന്യൂയോർക്കിലെ ഇരട്ട ഗോപുരങ്ങളുടെ പതനം അതിനു വളരെ കുറച്ചു വർഷങ്ങൾ മാത്രം മുൻപായിരുന്നു ഈ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഉടമകൾ കണ്ടത്. എന്നിട്ടും അവർ പറഞ്ഞു ഹേ ഇസ്ലാം, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു ഞങ്ങൾ നിങ്ങളുടെ സുഹൃത്താണ്.
ശരി, നമ്മൾ എന്താണ് മനസിലാക്കിയത്? ഇസ്‌ലാമിസം എന്ന മറ്റൊരു വിശ്വാസ സമ്പ്രദായവുമുണ്ടെന്ന് ഇവിടെ നമ്മൾ മനസിലാക്കി. കാത്തോലിസം കമ്മ്യൂണിസം ക്യാപിറ്റലിസം ഇസ്‌ലാമിസം എന്നിങ്ങനെയുള്ള നാല് വിശ്വാസസമ്പ്രദായത്തെ പറ്റി പ്രവചനം പൗസ്തകത്തിൽ നിന്നും നമുക്ക് മനശാലക്കുവാൻ സാധിച്ചു എന്ന് ഞാൻ കരുതുന്നു. പ്രവചനം പച്ച കുതിരയെ കുറിച്ച് മറ്റെന്തൊക്കെയാണ് പറയുന്നത്? ഒരു ചാവേർ പോലെ, പച്ച കുതിരയുടെ പുറത്തിരിക്കുന്നയാളെ മരണം എന്ന് പറയുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി എത്ര ചാവേർ ബെൽറ്റ് ബോംബ് ആത്മഹത്യകൾ നാം കണ്ടിരിക്കുന്നു? അഞ്ഞൂറ്? ആയിരം? നമുക്കെല്ലാവർക്കും എണ്ണം പോലും നഷ്ടപ്പെട്ടു. ഒരു ചാവേറിന്റെ മതം നമുക്ക് ഊഹിക്കേണ്ടിവന്നാൽ, അതിനെക്കുറിച്ച് കേൾക്കുമ്പോൾ ഏത് മതമാണ് നാം ആദ്യം ഊഹിക്കുക? ഉത്തരം വ്യക്തമാണ് കാരണം ഞാൻ കേട്ടിട്ടുള്ള എല്ലാ ചാവേറുകളും ഒരു മുസ്ലീം ആയിരുന്നു.
പ്രവചനം പച്ച കുതിരയെ കുറിച്ച് മറ്റെന്തൊക്കെയാണ് പറയുന്നത്? ഒരു ചാവേർ പോലെ, പച്ച കുതിരയുടെ പുറത്തിരിക്കുന്നയാളെ മരണം എന്ന് പറയുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി എത്ര ചാവേർ ബെൽറ്റ് ബോംബ് ആത്മഹത്യകൾ നാം കണ്ടിരിക്കുന്നു? അഞ്ഞൂറ്? ആയിരം? നമുക്കെല്ലാവർക്കും എണ്ണം പോലും നഷ്ടപ്പെട്ടു. ഒരു ചാവേറിന്റെ മതം നമുക്ക് ഊഹിക്കേണ്ടിവന്നാൽ, അതിനെക്കുറിച്ച് കേൾക്കുമ്പോൾ ഏത് മതമാണ് നാം ആദ്യം ഊഹിക്കുക? ഉത്തരം വ്യക്തമാണ് കാരണം ഞാൻ കേട്ടിട്ടുള്ള എല്ലാ ചാവേറുകളും ഒരു മുസ്ലീം ആയിരുന്നു.
ഡെൻമാർക്കിലെ കാർട്ടൂണിസ്‌റ്റ് മുഹമ്മദിന്റെ തലയ്ക്ക് ചുറ്റും ചാവേർ ബോംബ് സ്‌ഫോടനത്തെ സൂചിപ്പിക്കുന്ന മുഹമ്മദിന്റെ കാരിക്കേച്ചർ വരച്ചപ്പോൾ ഇസ്ലാമിസ്റ്റുകൾ വളരെ ആശ്വസ്തരായിരുന്നു. ബോംബും അത് പ്രവർത്തിക്കുന്ന ഫ്യുസും മുഹമ്മദിന്റെ തലയിൽ വരച്ചതിലുള്ള അസ്വസ്ഥത ആയിരുന്നില്ല അവർ പ്രകടിപ്പിച്ചത് മറിച്ചു മുഹമ്മദിന്റെ പടം വരയ്ക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല എന്നതായിരുന്നു കാരണം. അതിന്റെ പരിണിതഫലമായി 15-ഓ 20-ഓ ആളുകളെ കൊന്നൊടുക്കി ചില പള്ളികൾ അവർ കത്തിച്ചു. അങ്ങനെ തങ്ങളുടെ മതം "സമാധാനത്തിന്റെ മതം" എന്നവർ തെളിയിച്ചു.
ഇന്ന് ഈ ചാവേറും ബോംബേറും ഒക്കെ ഇസ്ലാമിന്റെ ഒരു ട്രേഡ്മാർക്ക് ആയി മാറിയിരിക്കുന്നു. എത്രയോ സ്ത്രീകൾ പോലും ചാവേറുകളായി മാറിയിരിക്കുന്നു. ഇസ്ലാമിന്റെ മതം യഥാർത്ഥത്തിൽ മരണത്തിന്റെ സംസ്കാരമാണ്. ഇസ്ലാം മരണത്തെ മഹത്വപ്പെടുത്തുന്നു. തങ്ങളുടെ ജീവിതം കൊണ്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം അല്ലാഹുവിന് വേണ്ടി രക്തസാക്ഷിയാകുക എന്നതാണ് എന്ന് അവർ രണ്ട് വയസ്സ് മുതൽ ഉള്ള കുട്ടികളെ വരെ പഠിപ്പിക്കുന്നു. ഇസ്ലാമിന് വേണ്ടി ഒരുവൻ രക്തസാക്ഷിയായാൽ അവന്റെ രക്തസാക്ഷിത്വത്തിന് പകരമായി പറുദീസയിലേക്കുള്ള ഉടനടി പ്രവേശനവും ഇരുണ്ട കണ്ണുകളുള്ള 72 സുന്ദരികളായ കന്യകമാരെയും ഇസ്ലാം വാഗ്ദാനം ചെയ്യുന്നു. ഇത് ഞാൻ വെറുതെ പറഞ്ഞതല്ല. നിങ്ങൾക്ക് അത് എവിടെയും വായിക്കാം. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഒരിക്കൽ ചാവേറുകളിൽ ഒരാളുടെ അമ്മ ഇങ്ങനെ പറഞ്ഞത് വളരെ പ്രസിദ്ധമായിരുന്നു. അല്ലാഹുവിനു വേണ്ടി ചാവേറായി യഹൂദന്മാരെ കൊന്നു രക്തസാക്ഷിയായ തന്റെ മകനെ കുറിച്ച് അവൾ പറഞ്ഞത്,
ഷഹീതാകുവാൻ അവൻ എന്നും ആഗ്രഹിച്ചിരുന്നു, അത് അവൻ എന്നും സ്വപ്നം കണ്ടിരുന്നു, ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ലക്ഷ്യമായിരുന്നു അവനു അത് എന്നാണ് ആ 'അമ്മ പറഞ്ഞത്. തുടർന്ന് അവൾ പറഞ്ഞത് ഇതിന്റെ ഭീകരത വ്യക്തമാക്കും തന്റെ വീട്ടുകാർ എല്ലാവരും ഷാഹിദ് ആകണമെന്ന് പ്രിയപ്പെട്ടവരോട് അവൻ പറഞ്ഞു. അവൻ പറഞ്ഞു "ഈ ലോകത്ത് ആരെയെങ്കിലും വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഈ ലോകത്തിലെ ഒരു പെൺകുട്ടിയെയും വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, സ്വർഗ്ഗത്തിലെ ഇരുണ്ട കണ്ണുള്ള കന്യകമാരെ എനിക്ക് വിവാഹം കഴിക്കണം", ആ 'അമ്മ തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ് "ഇത് അവന്റെ ചിന്തകളാണെങ്കിൽ ഞാൻ അവനെ ഏറ്റവും ഇഷ്ടപ്പെടുന്നു. അള്ളാഹുവിന്റെ മുൻപിൽ ഞാൻ തലയുയർത്തി നിൽക്കും കാരണം എനിക്ക് ഷാഹിദ് അല്ലെങ്കിൽ രക്തസാക്ഷിയായ ഒരു മകനുണ്ട്, എന്റെ മകൻ മാത്രമല്ല ഷാഹിദ്, എല്ലാ ഷഹീദുകളും എന്റെ മക്കളാണ്",
കേട്ടില്ലേ എന്തൊരു ദുരന്തമാണ് ഈ ചിന്താഗതി. ചാവേർ ബോംബർമാർ അവരുടെ ദൗത്യം നിർവഹിക്കാൻ പോകുന്നതിനുമുമ്പ് അവർ അവരുടെ കുടുംബത്തിനായി ഒരു വീഡിയോ ടേപ്പ് നിർമ്മിക്കാറുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്. അവരുടെ മാതാപിതാക്കൾ സഹോദരങ്ങൾ ആ വീഡിയോ കാണുമ്പൊൾ സന്തോഷത്തോടെ നൃത്തം ചെയ്യുന്നതും ഒക്കെ നമ്മൾ കേട്ടിട്ടുണ്ട്. അതെ! അവർ അതിൽ വളരെ അഭിമാനിക്കുന്നു. ഈ ചിന്ത എത്ര പ്രാകൃതമാണ്. അല്ലെ?
അള്ളാഹുവിനുവേണ്ടി രക്തസാക്ഷിയാകുക എന്നതുമാത്രമാണ് തങ്ങളുടെ രക്ഷക്കുള്ള ഉറപ്പുള്ള ഏക മാർഗമെന്നാണ് മുസ്ലീങ്ങളെ പഠിപ്പിക്കുന്നത്. യാസർ അറാഫത്ത് പോലും തന്റെ ജീവിതത്തിൽ പറഞ്ഞിട്ടുണ്ട് എന്നെങ്കിലും താൻ ഒരു രക്തസാക്ഷിയാകുമെന്നതായി പ്രതീക്ഷിക്കുന്നു എന്ന്.
പ്രിയപ്പെട്ടവരേ, ഇസ്ലാം അത് മരണത്തിന്റെ സംസ്കാരമാണ്. പച്ചക്കുതിരപ്പുറത്തിരിക്കുന്നവന്റെ പേര് മരണം എന്നാണ് പ്രവചനം നമ്മെ ഓർമ്മിപ്പിക്കുന്നത്. അല്ലാഹുവിന്റെ മാർഗത്തിൽ ആത്മഹത്യ ചെയ്യുന്നവർ നേരെ സ്വർഗത്തിലേക്ക് പോകുമെന്നാണ് മുസ്ലിം യുവ ചാവേർ ബോംബർമാരെ അവർ പഠിപ്പിക്കുന്നതെന്നു ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു. എന്നാൽ അത് ബൈബിൾ പഠിപ്പിക്കുന്നതിന് നേരെ വിപരീതമാണ്. എല്ലാ കൊലപാതകികൾക്കും അഗ്നി നരകം ഒരുക്കി വച്ചിരിക്കുന്നു എന്ന് ബൈബിൾ പറയുന്നു.
അപ്പോൾ ഇവിടെ എന്താണ് പറയുന്നത്? പച്ച കുതിര, സവാരിക്കാരന്റെ പേര് തന്നെ മരണമെന്നാണ്, തുടർന്ന് വാക്യത്തിൽ പറയുന്നത് എന്താണ്? നരകം അല്ലെങ്കിൽ പാതാളം അവനെ പിന്തുടർന്നു എന്നാണ് പറയുന്നത്. ഇസ്ലാം പഠിപ്പിക്കുന്നത് പോലെ പറുദീസയല്ല, നരകമാണ് അതിനെ പിന്തുടർന്ന് ലഭിക്കുന്നത്. എന്തൊരു നിരാശയായിരിക്കും അത്? നിങ്ങളോ ഞാനോ ആരെയെങ്കിലും കൊല്ലുകയാണെങ്കിൽ, ഇസ്ലാം മതം പഠിപ്പിക്കുന്നത് പോലെ ഒരു സ്വർഗ്ഗ ജീവിതത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല. പകരം, നരകം പുറകെ പിന്തുടർന്നുവെന്ന് ബൈബിൾ പറയുന്നു.
പ്രവചനം മറ്റെന്തൊക്കെയാണ് നമ്മോടു പറയുന്നത്? ഈ പച്ച കുതിരയുടെ ആത്മാവിന് ഭൂമിയുടെ നാലിലൊന്നിനുമേൽ അധികാരമുണ്ടാകുമെന്ന് അതിൽ പറയുന്നു. ഭൂമിയിലെ ഏതാണ്ട് 1.3 ബില്യൺ മുതൽ 1.8 ബില്യൺ വരെ ആളുകൾ മുസ്ലീങ്ങളാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമിയിലെ ആകെ ജനസംഖ്യ 6.8 ബില്യൺ ആണ് താനും. ഈ കണക്കു പ്രകാരം മുസ്ലിം ജനസംഖ്യ കൃത്യമായി നാലിലൊന്ന് ആണ് എന്ന് നമുക്ക് മനസിലാക്കാം. ഭൂമിയുടെ നാലിലൊന്ന് വാളുകൊണ്ട് കൊല്ലാൻ അവനു അധികാരം നൽകി എന്നാണ് തുടർന്ന് പറയുന്നത്. നമുക്കറിയാം ഇസ്ലാമിന്റെ പ്രിയപ്പെട്ട കൊലപാതകം തലവെട്ടലാണ്. ഇതിനെല്ലാം പച്ച ആത്മാവിന് അധികാരം നൽകുന്നു എന്ന് വചനം നമ്മോടു പറയുന്നു. തുടർന്ന് പറയുന്നത് വാളുകൊണ്ടും ക്ഷാമംകൊണ്ടും കൊല്ലുവാൻ പച്ച ആത്മാവിന് അധികാരം ലഭിച്ചു എന്ന് കാണാം. 96% മുസ്ലീങ്ങളും ആഫ്രിക്കയിൽ നിന്നും ദക്ഷിണേഷ്യയിൽ നിന്നുമുള്ളവരാണ്. ലോകത്തിലെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന പ്രദേശങ്ങളിലാണ് അവർ വസിക്കുന്നത്. ഈ പ്രവചനം എത്രത്തോളം കൃത്യമാണെന്ന് ഇതിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും?
അതെ അത് പച്ച ആത്മാവാണ്. അതാണ് ഇസ്ലാമിന്റെ ഔദ്യോഗിക നിറം. നമുക്ക് നൽകിയ ഈ സൂചനകളിൽ ഓരോന്നിൽ നിന്നും പച്ചയുടെ ആത്മാവിനെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു.
നമുക്ക് തുടർന്ന് ചിന്തിക്കാം
ഇപ്പോൾ പച്ചാത്മാവിന്റെ സമയമാണോ? കാരണം നാലാം മുദ്ര പൊട്ടിക്കുമ്പോൾ ആണ് പച്ചനിറമുള്ള കുതിര പുറപ്പെടുന്നത്. അഞ്ചാം മുദ്ര മഹാ കഷ്ടമാണ്. അതിനാൽ പച്ച കുതിരയുഗം അഥവാ ഇസ്‌ലാമിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ യുഗം മഹാകഷ്ടത്തിന് തൊട്ടുമുമ്പ് സംഭവിക്കുമെന്ന് കരുതപ്പെടുന്നു. ബൈബിളിലെ പ്രവചനങ്ങൾ നാം മനസ്സിലാക്കുന്നുവെങ്കിൽ, നാമിപ്പോൾ മഹാകഷ്ടത്തിന്റെ സമയത്തോട് അടുക്കുകയാണെന്ന് അറിഞ്ഞിരിക്കണം. നാം മനസിലാക്കിയ ഈ നാലു നിറങ്ങൾ ഓരോ വിശ്വാസപ്രത്യേയ ശാസ്ത്രങ്ങളെ പ്രതിനിധികരിക്കുന്നു എന്ന് നമുക്ക് പഠിക്കുവാൻ കഴിഞ്ഞു എന്ന് കരുതുന്നു.
Blessed is the one who reads aloud the words of this prophecy, and blessed are those who hear it and take to heart what is written in it, because the time is near. Revelation 1:3
ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു. വെളിപ്പാടു:1:3
അതിനായി ദൈവം നമ്മെ ഓരോരുത്തരെയും ശാക്തീകരിക്കയും വഴിനടത്തുകയും ചെയ്യുമാറാകട്ടെ.
Comments
Post a Comment