ഡോജ് : ഒരു 'സ്റ്റേജ് ഷോ
ഡോജ് : ഒരു 'സ്റ്റേജ് ഷോ അജു വാരിക്കാട് അമേരിക്കൻ ഗവൺമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും അസാധാരണവും ഹ്രസ്വകാലവുമായ പരീക്ഷണമായിരുന്നു ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി അഥവാ 'ഡോജ്'. യഥാർത്ഥ ഭരണത്തേക്കാൾ ബാഹ്യപ്രകടനങ്ങൾക്ക് പ്രാധാന്യം നൽകുന്ന 'പെർഫോർമേറ്റീവ് ഗവേണൻസ്' എന്ന ആശയത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഈ വകുപ്പ്, 'Silicon Valley meets bureaucracy' എന്ന ആശയത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. സർക്കാർ ദുർചെലവ് കുറയ്ക്കുക, നികുതിദായകരുടെ പണം സംരക്ഷിക്കുക, രണ്ട് ട്രില്യൺ ഡോളർ ലാഭിക്കുക, സർക്കാർ സംവിധാനത്തെ ഒരു ടെക് കമ്പനിയെപ്പോലെ കാര്യക്ഷമമാക്കുക തുടങ്ങിയ വലിയ വാഗ്ദാനങ്ങളായിരുന്നു ഡോജ് നൽകിയത്. ബ്യൂറോക്രസിക്കുള്ള 'ചെയിൻസോ' എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട്, കാലതാമസങ്ങളെയും ചുവപ്പുനാടകളെയും ഇല്ലാതാക്കുമെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ പ്രഖ്യാപനങ്ങൾക്ക് വിപരീതമായി വളരെ ആക്രമണാത്മകവും അസാധാരണവുമായ നടപടികളാണ് ഡോജ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഏകദേശം രണ്ട് ലക്ഷത്തിലധികം ജ...